കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും. അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഓർമ്മശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തു.ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു. സ്വയം നടക്കുകയും നന്നായി ഉറങ്ങുകയും ചെയ്തു. ഇനി പാമ്പ് കടിയേറ്റ ഭാഗത്തെ മുറിവ് മാത്രമേ ബാക്കിയുള്ളൂ. ഇതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്.ഇന്നലെ മന്ത്രി വി എൻ വാസവൻ വാവ സുരേഷിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. കോട്ടയത്തുവച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. തുടയിലാണ് പാമ്പ് കടിച്ചത്. ഹൃദയമിടിപ്പ് ഇരുപത് ശതമാനം മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റി സ്നേക് വെനം. പാമ്പു കടിയേറ്റ് എത്തുന്ന ആൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്രയും ആന്റിവെനം നൽകുന്നത്. മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പിയാണു നൽകാറുള്ളത്. പതിവനുസരിച്ച് നൽകിയിട്ടും സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് ചേർന്ന് കൂടുതൽ ഡോസ് നൽകാൻ തീരുമാനിച്ചത്. ശരീരത്തിൽ പാമ്പിന്റെ വിഷം കൂടുതൽ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം മരുന്നു നൽകേണ്ടി വന്നതെന്നു ഡോക്ടർമാർ പറഞ്ഞു. പാമ്പ് കടിയേറ്റ് എത്തുന്ന ആള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്രയും ആന്റിവെനം നല്‍കുന്നത്. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുന്നത്.
ജനുവരി 31 ന് ഉച്ചയ്ക്കാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. ആറടിയിലേറെ നീളമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേല്‍ക്കുകയായിരുന്നു കാല് മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിലാക്കിയ ശേഷം സ്വയം പ്രാഥമിക ശുശ്രൂഷ ചെയ്താണ് ആശുപത്രിയിലേക്ക് പോയത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. എന്നാല്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടന്‍ മാറ്റുകയായിരുന്നു.