തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്കായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കലാകായിക മേള ‘വര്‍ണ്ണപ്പകിട്ട് 2022’ന്റെ ഉദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് നടത്തുന്ന ശ്രമങ്ങള്‍ വലുതാണെന്ന് എം.എല്‍.എ പറഞ്ഞു. പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ടവരും ഭിന്നശേഷിക്കാരുമായ കുട്ടികളിലെ വിഭിന്നശേഷികള്‍ കണ്ടെത്താനും അവരുടെ രക്ഷകര്‍ത്താക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിയങ്ക ബിറില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന് വിശിഷ്ടാതിഥിയായിരുന്നു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരങ്ങളും നടന്നു.
