മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) കുടുംബ ക്ഷേമ നിധി പദ്ധതിക്ക് വികെഎൽ ഹോൾഡിംഗ് & അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ വർഗീസ് കുര്യൻ സംഭാവന നൽകി. ഐ.സി.ആർ.എഫിന്റെ കുടുംബ ക്ഷേമനിധിയിലൂടെ ബഹ്റൈനിൽ മരണമടഞ്ഞ പാവപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകി വരുന്നു.
വർഗീസ് കുര്യന്റെ ഉദരപരമായ സംഭാവനകളാൽ, ഇപ്പോൾ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ഉള്ള അഞ്ച് കുടുംബങ്ങൾക്ക്, അവരുടെ ഏക ആശ്രയക്കാരനെ നഷ്ടപെട്ടതിനുശേഷം, അപ്രതീക്ഷിതമായി ഒരു ലക്ഷം രൂപ വീതം സാമ്പത്തിക പിന്തുണ ലഭിച്ചു. ഈ പിന്തുണ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഒരു ജീവിതമാർഗമായിരിക്കുകയും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ അവർക് സഹായകരമായിരിക്കുകയും ചെയ്യും.
“കുടുംബ ക്ഷേമനിധി പദ്ധതിയിലേക്ക് വർഗീസ് കുര്യന്റെ ഉദാരമായ സംഭാവനയെയും ഐ.സി.ആർ.എഫിനുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പിന്തുണയെയും ഞങ്ങൾ അഭിനന്ദിക്കുന്നു,” ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ പറഞ്ഞു.