തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതി ലൈംഗീകാതിക്രമത്തിന് ഇരയായ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇരയായ യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ നടപടി ശരിയല്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
അതേസമയം പൊലീസിനെ കുറ്റപ്പെടുത്താതെ ന്യായീകരിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കാൻ വൈകിയതാണ് അന്വേഷണം വൈകാൻ കാരണമെന്ന് അവർ പറഞ്ഞു. കുട്ടി ആദ്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും പരാതി നൽകിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.