മനാമ: ബഹ്റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലുള്ള ബു അലി റെസ്റ്റോറന്റിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മുനീർ ഒറ വകോട്ടിൽ അധ്യക്ഷത വഹിച്ചു. Dr. മുജീബ് റഹ്മാൻ (റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ) ഉത്ഘാടനം നിർവഹിക്കുകയും റഹീം ആതവനാട്, ഉമ്മർ ഹാജി ചേനാടൻ, ഗംഗൻ തൃക്കരിപ്പൂർ(BDK ബഹ്റൈൻ ),റഹീം സഖാഫി,മുഹമ്മദാലി മലപ്പുറം, കരീം മാവണ്ടിയൂർ തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു. പ്രശസ്ത വാഗ്മി അബ്ദു റഹീം സഖാഫി നൽകിയ റമദാൻ സന്ദേശം സംഗമത്തെ ഭക്തി സാന്ദ്രമാക്കി. കരീം മോൻ, അഹമ്മദ് കുട്ടി,മുഹമ്മദാലി ഇരിമ്പിളിയം,റിഷാദ്, രാജേഷ്, ബിലാൽ, വാഹിദ്, ഹമീദ്, നാസർ മോൻ, റിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Trending
- ബഹ്റൈനില്‍ അടിസ്ഥാനസൗകര്യ പദ്ധതികള്‍ പുരോഗമിക്കുന്നു: മന്ത്രി
- സംഘര്‍ഷം പതിവായി; കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു
- ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം
- പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവം
- മസ്കറ്റില്‍ ഒമാനി-ബഹ്റൈനി ബസാര്‍ തുറന്നു
- മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെ.എസ്.ആര്.ടി.സി. ബസ് പാഞ്ഞുകയറി; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
- ഒരുമയുടെയും നന്മയുടെയും നിറവിൽ എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കെടുത്തു