വടക്കാഞ്ചേരി :ലൈഫ് പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം വാങ്ങിയതില്‍ സംസ്ഥാനം ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും മറികടന്നു. സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചോയെന്ന് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.
സമൂഹത്തിൽ വിവിധ തരത്തിൽ ദുരിതത്തിലായവരാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. ഈ പദ്ധതിക്കായി വിദേശ സഹായം സ്വീകരിക്കുകയാണെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം സംസ്ഥാന സർക്കാറുകൾ കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറ വിലയിരുത്തൽ.
ഇന്നലെ വൈകീട്ട് ചേർന്ന യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം വിലയിരുത്തിയത്. ഇതിന് പുറമെ വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും കേരളം പാലിച്ചില്ലെന്നും മന്ത്രാലയം വിലയിരുത്തി. ഈ സാഹചര്യത്തിൽ കേന്ദ്രം നടപടിക്കൊരുങ്ങുന്നതായാണ് സൂചന. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധനയും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തുടർ നടപടികളും ഉണ്ടായേക്കും.