തിരുവനന്തപുരം: രാഷ്ട്രപതിയുടെ പുരസ്കാരം മലയാളി അധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
തൃശ്ശൂർ വരവൂർ ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ പ്രസാദ് മണ്ണാപ്പറമ്പിൽ ഭാസ്കരൻ, കഴക്കൂട്ടം സൈനിക് സ്കൂൾ അധ്യാപകൻ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ.റ്റി.ജി.റ്റി. (ലൈബ്രറേറിയൻ) ഫൈസൽ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചത്.
പുരസ്കാര ജേതാക്കളെ അനുമോദിച്ച മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻബാബു ഐ എ എസും ചടങ്ങിൽ പങ്കെടുത്തു.