കൊല്ലം: പ്രശസ്ത കാഥികനായിരുന്ന പ്രഫ. വി. സാംബശിവന്റെ ഭാര്യ സുഭദ്ര സാംബശിവൻ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
നാളെ രാവിലെ 11 ന് ചവറ തെക്കുംഭാഗത്ത് സാംബശിവന്റെ സ്മൃതികുടീരത്തിന് സമീപം സംസ്കാരം നടക്കും. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഒ. നാണു ഉപാദ്ധ്യായന്റെയും കല്യാണിയുടെയും മകളാണ് സുഭദ്ര. കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ, പ്രശാന്ത് കുമാർ, ജീസസ് കുമാർ, ഡോ. ജിനരാജ് കുമാർ, ഐശ്വര്യസമൃദ്ധ് എന്നിവരാണ് മക്കൾ.