റീറ്റെയ്ൽ രംഗത്തെ ഏറ്റവും പ്രമുഖരായ ലുലു ഗ്രൂപ്പിൻറെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറായി നന്ദകുമാറിനെ നിയമിച്ചു. നിലവിൽ ലുലു ഗ്രൂപ്പിൻറെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറായ വി.നന്ദകുമാർ ഏറ്റവും മികച്ച 5 മാർക്കറ്റിംഗ് പ്രൊഫഷണലുകളിൽ ഒരാളായി ഫോബ്സ് മാഗസിൻ തെരഞ്ഞെടുത്തിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ മുൻനിര മാധ്യമങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ലുലു ഗ്രൂപ്പിൻറെ ഗ്ലോബൽ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ – സോഷ്യൽ മീഡിയ, സി .എസ് .ആർ. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കഴിഞ്ഞ 20 വർഷമായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരോട് അടുത്ത ബന്ധമാണ് ഉള്ളത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു