മനാമ: പ്രവാസി കമ്മീഷനംഗം വും, ബഹ്റൈൻ പ്രതിഭാ രക്ഷാധികാരി സമിതി അംഗവും, ICRF മോർച്ചറിവിഭാഗംവുമായസുബൈർ കണ്ണൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടികാഴ്ച നടത്തി. നിലവിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളെ കേന്ദ്ര കോവിഡ് മരണ ലിസ്റ്റിൽ ഉൾപെടുത്തി അവർക്കുള്ള കുടുംബ സഹായം നൽകണമെന്നാവശ്യമുന്നയിച്ചു.

അത് കൂടാതെ I C W F.ഫണ്ട് കൂടുതൽ സുതുര്യവൽക്കരിക്കേണ്ട ആവശ്യകതയും ഈ മഹാമാരിയിൽ അകപ്പെട്ട പ്രവാസിസമൂഹത്തിൻ്റെ ഉന്നമനത്തിന് അത് ഉപയോഗിക്കേണ്ട ആവശ്യകതയും പ്രവാസി സമൂഹം നേരിടുന്ന യാത്ര വിഷയങ്ങളും, പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ വിപുലീകരണത്തെ സംബന്ധിച്ചും, പാസ്പോർട്ട് പുതുക്കൽ സമയം വേഗത്തിലാക്കുന്നതിനെ സംബന്ധിച്ചും, ബഹ്റൈൻ ഇന്ത്യൻ സമൂഹം മഹാമാരിക്കാലത്ത് ഒരുമിച്ച് നിന്ന്കമ്മ്യൂണിറ്റി ഐക്യമുണ്ടാക്കി സഹപ്രവാസികളുടെ കൈതാങ്ങായി നിന്ന് പ്രവർത്തിച്ച കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

ഉന്നയിച്ച വിഷയങ്ങളെല്ലാം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി, വളരെ സൗഹാർദ്ദപൂർണ്ണമായ’ കൂടി കാഴ്ചയിൽ, ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ കൺവീനർ നൗശാദ് പൂനൂരും സന്നിഹിതനായിരിന്നു.