തിരുവനന്തപുരം ദേശീയപാതയിൽ കോവളം കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനിൽ കഴിവൂർ- താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നൽകും.

കേന്ദ്രസഹമന്ത്രി വി.മുരളീധരൻ , ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.

വാർഷിക പദ്ധതിയിൽ മേൽപ്പാലം ഉൾപ്പെടുത്താൻ നിതിൻ ഗഡ്കരി, മന്ത്രാലയത്തിന് നിർദേശം നൽകി.
