
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സംവദിച്ചു. ആഗോള നിലവാരം പുലർത്തുന്നതും അതേ സമയം മാതൃരാജ്യത്തെ മറക്കാത്തതുമായ വിദ്യാഭ്യാസം പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന സ്കൂൾ മാനേജ്മെൻ്റുകളെയും അധ്യാപകരെയും പ്രത്യേകം അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ തുടങ്ങിയവർ പങ്കെടുത്തു.

