തിരുവനന്തപുരം: നടി ചിത്രയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ഒരു വടക്കൻ വീരഗാഥ, ആറാം തമ്പുരാൻ, അദ്വൈതം തുടങ്ങി 130ഓളം ചിത്രങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായ നടി ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ കുടുംബാംഗങ്ങളുടെയും സിനിമാ ആസ്വാദകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
