തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തെ ചൊല്ലി നിയമസഭയിൽ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിൽ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമെങ്കിലും സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക ബാച്ചുകൾ അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി മറുപടി നൽകി.
വിദ്യാഭ്യസമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതിരൂക്ഷ വിമർശനമാണ് സർക്കാരിനും വിദ്യാഭ്യസമന്ത്രിക്കും നേരെ നടത്തിയത്. ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയുന്നുവെന്ന സതീശൻ്റെ പ്രസ്താവന നിയമസഭയിൽ ബഹളത്തിന് കാരണമായി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രസ്താവന
രക്ഷിതാക്കളുടെ ആശങ്കയാണ് സഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്. മന്ത്രിയുടെ കണക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. രക്ഷിതാക്കളെയും കുട്ടികളെയും നിരാശപെടുത്തുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. മാനേജ്മെൻ്റ് സീറ്റുകളിൽ കൊള്ള നടക്കുകയാണ്. പണമുള്ളവർ മാത്രം പഠിച്ചാൽ മതിയെന്നാണോ സർക്കാർ പറയുന്നത്. വി.ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയണം.
Trending
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി
- ‘മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ ഏറാൻമൂളി’: മാവോയിസ്റ്റ് സോമൻ
- 19 കാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം
- ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവുംലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു.