ഉത്തരാഖണ്ഡിലെ റൂർക്കിയിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ചാണ് ആക്രമണമുണ്ടായത്. തീർത്ഥാടന കേന്ദ്രമായ പിരാൻ കാളിയാറിൽ നിന്ന് രാത്രി മടങ്ങുമ്പോൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തായിരുന്നു അമ്മയെയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
സോനു എന്നയാളും സുഹൃത്തുക്കളുമാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് പരാതി നൽകി. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് അക്രമികളെ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണന്നും ഹരിദ്വാർ പൊലീസ് അറിയിച്ചു.