
മനാമ: കഴിഞ്ഞ ഒരു മാസത്തെ ദിനരാത്രങ്ങളിൽ വ്രതനുഷ്ടാനത്തിലൂടെ നേടിയെടുത്ത സൂക്ഷ്മതയും പുണ്യവും ഇനി വരും നാളുകളിലും നിലനിർത്താൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് ഉസ്താദ് സമീർ ഫാറൂഖി ഉൽബോധിപ്പിച്ചു.

ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ മന്നാഇ സെന്റർ മലയാള വിഭാഗം ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

അബ്ദു റഹ്മാൻ ഈസ ടൌൺ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി നേതൃത്വം നൽകി.

ഹിദ്ദ് ഇന്റർമീഡിയടറ്റ് ഗേൾസ് ഹൈ സ്കൂളിൽ ഗ്രൗണ്ടിൽ നടന്ന പ്രാർത്ഥനക്ക് ഉസ്താദ് അബ്ദു ലത്വീഫ് അഹമ്മദ് നേതൃത്വം നൽകി.
