വാഷിങ്ടൺ: മദ്ധ്യേഷ്യയിലെ ആണവ ഭീഷണിയാണ് ഇറാനെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക. ഇറാന് ഭൂമിക്കടിയില്‍ ആണവ പരീക്ഷണ കേന്ദ്രം പണിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക വീണ്ടും ഉയര്‍ത്തുന്നത്. ദുബായ് കേന്ദ്രമാക്കിയുള്ള അമേരിക്കയുടെ ഉപഗ്രഹചിത്രങ്ങളാണ് ഇറാനിലെ മരുഭൂമിയിലെ പ്രവര്‍ത്തനങ്ങളുടെ വിദൂര ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഇറാന് തങ്ങളുടെ നാതാന്‍സ് എന്ന ആണവ കേന്ദ്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലാണെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുന്നത്. സെന്‍ട്രിഫ്യൂജ് അസംബ്ലി കേന്ദ്രമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്ഫോടനത്തില്‍ തകര്‍ന്ന പ്ലാന്റ് വീണ്ടും പുനരുജ്ജീവിപ്പിക്കുകയാണെന്നും യു.എസ്.സൈന്യം പറയുന്നു. മരുഭൂമിയിലൂടെയുള്ള വിശാലമായ റോഡ് ഒരു മലയുടെ അടിവാരത്തില്‍ അവസാനിക്കുകയാണ്. ജനവാസ കേന്ദ്രമല്ലാത്ത പ്രദേശത്ത് സൈനികമായ നീക്കമാണ് നടക്കുന്നതെന്നും സാന്‍ഫ്രാന്‍സിസ്കോ സൈനിക ലാബ് വിലയിരുത്തുന്നു.