മനാമ: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ബഹ്റൈനും അമേരിക്കയും തമ്മിൽ സുരക്ഷാകാര്യങ്ങളിലും സാമ്പത്തികമേഖലയിലും സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉഭയകക്ഷി കരാറിൽ ഒപ്പ് വെച്ചു.
പ്രതിരോധ, സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ സഹകരണം, സാങ്കേതിക രംഗത്തുള്ള സഹകരണം, സാമ്പത്തിക ഇടപാടുകളിൽ വർദ്ധനവ്, വ്യാപാരം, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകളിലെ സഹകരണം എന്നീ സുപ്രധാന മേഖലകളിലാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് കൂടുതൽ കരുത്തേകാൻ ഈ കരാറുകൾക്ക് സാധിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശി അഭിപ്രായപ്പെട്ടു.