ഡൽഹി: ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യത്തിന് മാതൃകയാണ് ഊരാളുങ്കലെന്ന് ദേശിയ കോ. ഓപ്പറേറ്റീവ് സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. കോഴിക്കോട് സഹകരണ ആശുപതിയേയും കേന്ദ്ര സഹകരണ മന്ത്രി പ്രശംസിച്ചു.
സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് ഭിന്നതയ്ക്കല്ലെന്നും പുതിയ സഹകകരണ നയം ഉടൻ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയിലെ മാതൃകകളാണ് ഊരാളുങ്കൽ സൊസൈറ്റിയും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയം കേന്ദ്രം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും ആശങ്ക ഉണ്ടെങ്കിൽ അത് വേണ്ട. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ നിയമം വരും.
സഹകരണ സംഘങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിന് നബാർഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ ഇതിനനുസരിച്ച് സഹകരണ നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.