മനാമ: കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസും നൽകുന്ന ഹെൽത്ത് സെൻററുകളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കി. യോഗ്യരായ വ്യക്തികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെതന്നെ നിശ്ചിത ഹെൽത്ത് സെൻററുകളിൽ നേരിട്ട് ചെന്ന് വാക്സിൻ/ബൂസ്റ്റർ ഡോസ് സ്വകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
18 വയസും അതിനുമുകളിലും പ്രായമുള്ളവർക്കായി സിനോഫാമിന്റെ ആദ്യ ബൂസ്റ്റർ ഷോട്ട് എടുത്ത് മൂന്ന് മാസത്തിന് ശേഷം മൂന്ന് ഡോസ് സിനോഫാം സ്വീകരിച്ച ആളുകൾക്ക് രണ്ടാമത്തെ ബൂസ്റ്റർ ഷോട്ട് ലഭ്യമാണ്.
സിനോഫാം വാക്സിൻ
- ശൈഖ് സൽമാൻ ഹെൽത്ത് സെൻറർ
- എൻ.ബി.ബി ഹെൽത്ത് സെൻറർ, അറാദ്
- അഹ്മദ് അലി കാനൂ ഹെൽത്ത് സെൻറർ
- ജോവ് ആൻഡ് അസ്കർ ക്ലിനിക്
- ഇബ്നു സിന്ന ഹെൽത്ത് സെൻറർ
- ബുദൈയ്യ കോസ്റ്റൽ ക്ലിനിക്
- സല്ലാഖ് ഹെൽത്ത് സെൻറർ
ഫൈസർ-ബയോൺടെക്
- ബി.ബി.കെ ഹെൽത്ത് സെൻറർ -ഹിദ്ദ്
- എൻ.ബി.ബി ഹെൽത്ത് സെൻറർ, ദേർ
- യൂസിഫ് എ. റഹ്മാൻ എൻജിനീയർ ഹെൽത്ത് സെൻറർ
- സിത്ര ഹെൽത്ത് സെൻറർ
- ഹമദ് കാനൂ ഹെൽത്ത് സെൻറർ
- മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെൻറർ
- ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെൻറർ
- ഹമദ് ടൗൺ ഹെൽത്ത് സെൻറർ
- ഇൗസ ടൗൺ ഹെൽത്ത് സെൻറർ
- മുഹറഖ് ഹെൽത്ത് സെൻറർ
- ബിലാദ് അൽ ഖദീം ഹെൽത്ത് സെൻറർ
- സബാഹ് അൽ-സലേം ഹെൽത്ത് സെൻറർ
- അൽ നയീം ഹെൽത്ത്സെൻറർ
- ആലി ഹെൽത്ത് സെൻറർ
- കുവൈത്ത് ഹെൽത്ത് സെൻറർ
- ബുദൈയ്യ ഹെൽത്ത് സെൻറർ
- ശൈഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് ഹെൽത്ത് സെൻറർ
- അൽ ഹൂറ ഹെൽത്ത് സെൻറർ
- സിത്ര മാൾ
സ്പുട്നിക്-വി
- ഹലത് ബു മഹർ ഹെൽത്ത് സെൻറർ
- ജിദാഫ്സ് ഹെൽത്ത് സെൻറർ