തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് ആറ് മാസം തടവാണ് കുറഞ്ഞ ശിക്ഷ. ഏഴ് വർഷം തടവാണ് പരമാവധി ശിക്ഷ. ഗവർണർ ഒപ്പിടുന്നതോടെ ഓർഡിനൻസ് നിലവിൽ വരും.നാശനഷ്ടങ്ങൾക്ക് ഉപകരണങ്ങളുടെ വിപണി വിലയുടെ ആറിരട്ടിവരെ നഷ്ടപരിഹാരം ഈടാക്കും. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽപ്പെടുത്തി. സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിനെത്തുന്നവർക്കും നിയമപരിരക്ഷ നൽകും.ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഉൾപ്പടെ ഹൗസ് സർജൻമാർ, പി.ജി ഡോക്ടർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും രോഗീപരിചരണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന എല്ലാവിദ്യാർത്ഥികളെയും ഇത്തരം പഠന കേന്ദ്രങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താണ് തീരുമാനം.6,600 ഹൗസ്സർജൻമാരും 5,000 പി.ജി ഡോക്ടർമാരും 5,500 നഴ്സിംഗ് വിദ്യാർത്ഥികളും ഇതിന് ആനുപാതികമായി പാരാമെഡിക്കൽ വിദ്യാർത്ഥികളും പഠനത്തിന്റെ ഭാഗമായി രോഗീപരിചരണത്തിൽ ഏർപ്പെടുന്നുണ്ട്.നിയമം സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടന്നെങ്കിലും വിദ്യാർത്ഥികളെയും പഠനകേന്ദ്രങ്ങളെയും ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തോടെയാണ് നിയമം കൂടുതൽ സമഗ്രമാക്കാൻ തീരുമാനിച്ചത്.
Trending
- ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ് സംഘടിപ്പിച്ചു.
- വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു
- ബഹ്റൈനിൽ 2025ന്റെ ആദ്യ പകുതിയിൽ എൻ.ബി.ആർ. 724 മാർക്കറ്റ് പരിശോധനകൾ നടത്തി
- വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ സംഭവം: ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക്രിസ്റ്റഫർ മരിച്ചു
- ഡബ്ല്യു.ഐ.പി.ഒ. പാരീസ് യൂണിയൻ അസംബ്ലിയുടെ അദ്ധ്യക്ഷ പദവിയിൽ ബഹ്റൈൻ
- നിയമസഭയിൽ ‘ജംഗ്ലീ റമ്മി’ കളിച്ച് കൃഷിമന്ത്രി, മഹാരാഷ്ട്രയിൽ വൻവിവാദം, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
- യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു, അവധി ദിവസമായതിനാൽ അപകടം ഒഴിവായി
- വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി