ലക്നൌ: അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി. അഖിലേഷ് കർഹാലില്‍ നിന്ന് അമ്മാവൻ ശിവ്പാല്‍ സിങ് യാദവ് ജവാന്ത് നഗറില്‍ നിന്ന് മത്സരിക്കും. വിവിധ കേസുകളില്‍ പ്രതിയായി ജയിലിലുള്ള അസം ഖാന് രാംപൂരിലെ സ്ഥാനാർത്ഥിയാണ്. അസംഖാന്റെ മകന് അബ്ദുള്ള അസം സുവാർ മണ്ഡലത്തില്‍ നിന്ന് എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
ജയിലിലായിരുന്ന അസംഖാന്റെ മകന് അടുത്തിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. സുവാറില്‍ അപ്നാദള്‍ സ്ഥാനാര്‍ത്ഥിയായി ഹെയ്ദർ അലി ഖാൻ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎയുടെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരേ ഒരു സ്ഥാനാർത്ഥിയാണ് ഹെയ്ദർ അലി ഖാന്.
