ന്യൂയോർക്ക് : വാക്സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോർക്ക് സിറ്റിയിലെ 9000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവിൽ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതർ തീരുമാനിച്ചു.സിറ്റിയിലെ 12,000 ജീവനക്കാർ ഇതുവരെ കോവിഡ് 19 വാക്സിൻ സ്വീകരിച്ചിട്ടില്ല. എന്നാൽ ഇവർ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങൾ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അപേക്ഷ നൽകിയിട്ടുണ്ടെന്നും സിറ്റി അധികൃതർ പറയുന്നു.സിറ്റിയുടെ പേറോളിൽ ആകെ 370,000 ജീവനക്കാരാണുള്ളത്.
വാക്സിനേഷൻ സ്വീകരിക്കൂ. അതു പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും 9000 ജീവനക്കാരെ ഇതേ കാരണത്താൽ ശമ്പളമില്ലാത്ത ലീവിൽ വിട്ടിരിക്കുകയാണെന്നും മേയർ ഡി ബ്ലാസിയോ ഒരു പ്രസ്താവനയിൽ പറഞ്ഞു. വാക്സിനേറ്റ് ചെയ്തവർക്ക് ജോലിയിൽ പ്രവേശിക്കാമെന്നും മേയർ അറിയിച്ചു.
12 ദിവസം മുമ്പാണ് ജീവനക്കാർക്ക് വാക്സrൻ മാൻഡേറ്റിന് നോട്ടീസ് നൽകിയതെന്നും, തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയർ കൂട്ടിച്ചേർത്തു.തിങ്കളാഴ്ചയിലെ സമയപരിധി മുൻസിപ്പൽ ജീവനക്കാർ പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമനാ സേനാംഗങ്ങൾ എന്നിവർക്കും ബാധകമായിരുന്നു.