കൊച്ചി :കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. യുണീടാക് എനർജി സൊല്യൂഷൻസിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാൻ ശ്രമിച്ചത് ശിവശങ്കറും സ്വപ്നയുമാണെന്ന് എൻഫോഴ്സ്മെന്റ് പറയുന്നു.പ്രതികൾ വൻതുക കമ്മീഷനായി ലക്ഷ്യമിട്ടിരുന്നുവെന്നും പദ്ധതി ലാഭകരമല്ലെന്ന് കണ്ട് യുണീടാക് ഒടുവിൽ പിൻമാറുകയായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. കെ ഫോൺ കരാർ നേടിയ സ്ഥാപനത്തിന് കീഴിലെ ഒരു കമ്പനിയിൽ സ്വപ്നയുടെ ബന്ധുവിന് ജോലി തരപ്പെടുത്തിയിരുന്നു. ഇയാൾക്ക് ജോലി വാങ്ങി നൽകിയത് ശിവശങ്കറാണെന്നും ഡയറക്ടറേറ്റ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി പറഞ്ഞു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി