മനാമ: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇന്ന് (തിങ്കളാഴ്ച) ബഹ്റൈനിലെത്തും. ബഹ്റൈനിലെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.
കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഇതാദ്യമായാണ് ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ഓഗസ്റ്റ് 30 മുതല്‍ സംപ്റ്റംബര്‍ 1 വരെ നീളുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം ബഹ്റൈനിലെ ഇന്ത്യക്കാരുമായി, ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ ജോലി ചെയ്യുന്നവരും വ്യാപാര മേഖലയിലുള്ളവരുമായും ചര്‍ച്ചകള്‍ നടത്തും.
