എറണാകുളം: അങ്കമാലിയില്‍ അടഞ്ഞു കിടന്ന ഹോട്ടലില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഹോട്ടലിന്റെ പിറകില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് 6 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്നും സംശയമുണ്ട്. കഴിഞ്ഞ 6 മാസമായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.