വടക്കൻ ഗാസയിലേക്ക് ഇസ്രായേലി കരസേന എത്തുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസയിലെ 11 ലക്ഷം വരുന്ന ഗാസാ വാസികൾ പ്രദേശം വിട്ട് ഓടി പോകണം എന്ന് യു എൻ മുന്നറിയിപ്പ് ഇറങ്ങി.3 ലക്ഷത്തിനടുത്ത് വരുന്ന ഇസ്രായേൽ കരസേന ആദ്യം എത്തുക വടക്കൻ ഗാസയിലാണ് എന്നും വൻ വിനാശകരമായ ആക്രമണം നടത്തും എന്ന് സൈന്യം അറിയിപ്പ് തന്നതായും യു എൻ അറിയിച്ചു. വിനാശകരമായ പ്രത്യാഘാതങ്ങൾ“ ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ ഉടൻ തന്നെ ഗാസയിൽ മാരകമായ കര ആക്രമണം ആരംഭിക്കും ജനങ്ങൾ മാറി പോകണം എന്നും മുന്നറിയിപ്പിൽ പറയുന്നു.ഇതോടെ ഗാസയിൽ മാരകമായ കര ആക്രമണം ആരംഭിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ വർധിപ്പിച്ചു.
ഗാസ മൂന്നാം ദിവസവും കൂരിരുട്ടിൽ ആയിരുന്നു. ടാപ്പുകൾ എല്ലാം വറ്റി. വെള്ളം ഇല്ല. ആഹാരം തീർന്നു. കടകൾ പൂട്ടി. ജനങ്ങൾക്ക് വാഹനങ്ങളിൽ രക്ഷപെടാൻ ഇന്ധനം ഇല്ലാതെ പമ്പുകളും അടച്ചു. ഇസ്രായേൽ 4 ദിവസം മുമ്പേ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയതായിരുന്നു. ഇതിനകം ഗാസയിൽ നിന്നും 4 ലക്ഷം പേർ പാലായനം ചെയ്തു. ഇതിനിടെ ഇസ്രയേലിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ആഗോള ആശങ്കകൾക്കിടയിൽ, ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാർക്ക് അവരുടെ സ്വദേശത്തേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവിന് ഓപ്പറേഷൻ അജയ് സുഗമമായി നടക്കുന്നു.ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിൽ കഴിയുന്ന 18,000 ത്തോളം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘ഓപ്പറേഷൻ അജയ്’. വ്യാഴാഴ്ച മുതൽ ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.