ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് സർവകലാശാല ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ എം ജഗദീഷ് കുമാർ. കേന്ദ്ര സർവകലാശാലകളിൽ 18,956 സ്ഥിരം അധ്യാപക തസ്തികകളാണുള്ളത്. ഇതിൽ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.
പല സ്ഥലങ്ങളിലും താൽക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് അധ്യാപനം നടത്തുന്നത്. എന്നാൽ ഇത് ഒഴിവാക്കുകയും കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ സ്ഥിരം അധ്യാപക തസ്തികകളിലേക്കുള്ള നിയമനം വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാർ പറഞ്ഞു.