തിരുവനന്തപുരം : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ഇന്ന് വൈകിട്ടാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എം.സി. കമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കാസര്‍കോട് എസ്പി ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് വ്യക്തമാക്കി. തെരഞ്ഞടുപ്പ് സമയത്ത് അറസ്റ്റ് നടത്തിയത് എന്തിനെന്ന് ജനങ്ങൾക്ക് അറിയാം. അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എം സി കമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ വേണ്ടിയെന്നും അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും പി കെ ഫിറോസ് പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീൻ നടത്തിയത്. സംഭവത്തിൽ 115 വഞ്ചനാ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്തംബറിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ആദ്യ കേസ് എടുത്ത് രണ്ടര മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടാകുന്നത്.