ഡബ്ല്യൂ.എം മൂവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമ്മിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്തു സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങൾ ആകുന്ന “ഉദയ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മുടെ സ്വന്തം മമ്മുക്ക തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. നടനായ ടിനി ടോം ഈ സിനിമയിലൂടെ നിർമ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ധീരജ് ബാലയും വിജീഷ് വിശ്വവും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്. ക്യാമറ അരുൺ ഭാസ്ക്കർ, എഡിറ്റിംഗ് സുനിൽ എസ് പിള്ള.