മസ്കറ്റ്: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന യു.എ.ഇ ഒമാന്‍ അതിര്‍ത്തി എട്ട് മാസത്തെ ഇടവേളക്കു ശേഷം തുറന്നു. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികള്‍ക്ക് പുറമെ ഒമാനില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് മാത്രമാണ് അയല്‍രാജ്യങ്ങളില്‍ പോയ ശേഷം തിരികെയെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഒമാന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
For Appointment Click https://www.kimshealth.org/bahrain/muharraq/
ഇതോടെ ഒമാനിലുള്ളവര്‍ക്ക് യു.എ.ഇയിലേക്കും തിരിച്ചും ഇനി മുതല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാം. പ്രവാസികള്‍ അടക്കമുള്ള വ്യാപാരികള്‍ക്ക് ഏറെ ഉപകാരപ്രദമായ നടപടിയാണിത്. അതിര്‍ത്തി അടച്ചിരുന്നത് ഇരു രാജ്യങ്ങളിലെയും ചരക്ക് നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് ചരക്കുകള്‍ എത്തിച്ചിരുന്നത് ഹത്ത അതിര്‍ത്തി വഴിയായിരുന്നു. അതിര്‍ത്തി തുറന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം യാത്ര ചെയ്യാന്‍ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.