അബുദാബി: യു എ. ഇ യിൽ യിൽ നിന്നും സ്വന്തം രാജ്യത്തേക്ക് എത്തുന്ന മലയാളികളിൽ പലരും യുഎഇയിലെ വിവിധ ഇടങ്ങളിൽ മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞ കൂടിയവരാണ്. എന്നാൽ ഇവർ നാട്ടിലേക്ക് തിരിക്കുന്നത് ആശ്വാസമാണ് എങ്കിലും ഇവരുടെ വരുംദിനങ്ങളിലെ അവസ്ഥ പരിതാപകരം ആയിരിക്കും. കേന്ദ്ര സംസ്ഥാന ഗവൺമെൻറ് ഇത്തരക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കേന്ദ്ര ഗവൺമെന്റിൽ നിന്നും ഗൾഫ് മലയാളി പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുന്ന മുഖ്യമന്ത്രിയിൽ നിന്നും ഇവർ ഏറെ പ്രതീക്ഷിക്കുന്നു.