അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ള യു.എ.ഇ ഗോൾഡൻ വിസ ഉടമകൾക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് നേടാം. ഇതിനായി യു.എ.ഇയിൽ ഡ്രൈവിംഗ് ക്ലാസിൽ പങ്കെടുക്കേണ്ട ആവശ്യമില്ല. യു.എ.ഇ അംഗീകൃത രാജ്യങ്ങളിൽ ഡ്രൈവിംഗ് ലൈസൻസുള്ള ഗോൾഡൻ വിസ ഉടമകൾക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അബുദാബി ഉൾപ്പെടെ ഏത് എമിറേറ്റിലെയും ആളുകൾക്ക് ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. യു.എ.ഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന്, അംഗീകൃത ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും തിയറി, പ്രാക്ടിക്കൽ പരിശീലനത്തിന് ശേഷം 3 ടെസ്റ്റുകൾ (തിയറി, പാർക്കിംഗ്, റോഡ്) പാസാകുകയും വേണം. ഇതിന് വലിയ തുക ചെലവാകും.
തിയറി (ലേണേഴ്സ്), റോഡ് ടെസ്റ്റ് എന്നിവക്ക് നേരിട്ട് ഹാജരായി പാസായാൽ ഗോൾഡൻ വിസ ഉടമകൾക്ക് ലൈസൻസ് നൽകും. അതിനാൽ ടെസ്റ്റിനുള്ള തുക നൽകിയാൽ മാത്രം മതി.