അബൂദാബി: ജോലിക്ക് വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് എതിരെ കർശന നടപടിയുമായി യു.എ.ഇ. സർക്കാർ വ്യാജ രേഖ ചമയ്ക്കലും ജോലി തട്ടിപ്പും ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇവർക്ക് രണ്ട് വർഷം തടവും 30,000 ദിർഹം (6 ലക്ഷം രൂപയോളം ) മുതൽ പത്ത് ലക്ഷം ദിർഹം (2 കോടി രൂപയോളം )വരെ പിഴയും ശിക്ഷ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ചൊവ്വാഴ്ച നടന്ന ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി ) അവതരിപ്പിച്ചു. ബിരുദം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെയും കൃത്യത ഉറപ്പാക്കും.
വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്ക് മൂന്നു മാസത്തിൽ കുറയാത്ത തടവും 30000 ദിർഹം പിഴയുമാണ് കുറഞ്ഞ ശിക്ഷ. വ്യാജസർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞാൽ പ്രതികൾക്ക് ഇതിൽ ഏതെങ്കിലും ഒരു ശിക്ഷ ലഭിക്കും. യുഇയിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിതേടുന്ന ഉദ്യോഗാർഥികൾ മന്ത്രാലയം അംഗീകരിച്ച ബിരുദ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കണം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിയമം പിന്തുടരേണ്ടതില്ല. അനധികൃതമായി സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി ഉണ്ടാകു. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യവും നൽകരുത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-16-feb-2021/
രാജ്യത്തിനകത്തോ പുറത്തോ വച്ച് അനധികൃത സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് പരസ്യം ചെയ്യുന്നവർക്കും സമാന തുകയും തടവുമായിരിക്കും ശിക്ഷയെന്നും പുതിയ നിയമത്തിലുണ്ട്. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യുകയോ അത്തരം തട്ടിപ്പുകളുടെ ഭാഗമാവുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തി കൾക്കും കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിലുള്ളത്. ഇവർക്ക് രണ്ടു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. 5 ലക്ഷം ദിർഹമിൽ കുറയാത്തതും 10 ലക്ഷം ദിർഹമിൽ കൂടാത്തതുമായ പിഴയാണ് പ്രതികൾക്ക് ചുമത്തുക. മന:പൂർവം ഇത്തരം പ്രവൃത്തികളിൽ പങ്കാളികളാകുന്നവർക്ക് ഇതിൽ ഏതെങ്കിലും ഒരു ശിക്ഷ ലഭിക്കും.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച അറിവില്ലായ്മ എന്ന ന്യായം ശിക്ഷയിൽ ഇളവ് ലഭിക്കാൻ പര്യാപ്തമാകില്ല. യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും. വ്യാജ ബിരുദങ്ങളൊന്നും മന്ത്രാലയം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ, 2018ൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുള്ള 143 ശ്രമങ്ങൾ ഉണ്ടായതായും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽ ഫലാസി പറഞ്ഞു. സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിന് മുൻപ് അതാത് രാജ്യങ്ങളുടെ എംബസി പോലുള്ള അതോറിറ്റികളുടെ മുദ്ര പതിപ്പിച്ചിട്ടുേണ്ടാ എന്ന് പരിശോധിക്കണം. തുടർന്ന് യൂനിവേഴ്സിറ്റികളിൽ അന്വേഷിച്ച് യഥാർഥ ബിരുദമാണോ എന്ന് ഉറപ്പുവരുത്തും.
എഫ് എൻ സി മേധാവി സ്വഖ്ർ ഗബ്ബാ ഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലാണ് നിയമത്തിനു അംഗീകാരം നൽകിയത്. യുഎഇ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ഇബ്രാഹീം അൽ ഹമ്മാദിയും കൗൺസിൽ യോഗത്തിൽ സംബസിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.