അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്തെ ആകെ കോവിഡ് മരണം 253 ആണ്. ഇന്ന് പുതുതായി 779 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,086 ആയി ഉയർന്നു.
ഇന്ന് 325 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,982 ആയി. നിലവിൽ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 14,851പേരാണ്. നിലനില് യുഎഇയില്‍ 20 ലക്ഷത്തിലധികം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.