
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി കൊടിയത്തൂർ സ്വദേശി നസ്ലീൻ മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കുന്ദമംഗലം പൊലീസും ജില്ലാ ആന്റി നാർക്കോട്ടക് സ്ക്വാഡും ചേർന്ന് ഞായറാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
