ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദ്രഗാഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ന് പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പേര് ആദില്‍ വാനി എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമയില്‍ പ്രദേശവാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാളെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.
ഷോപിയാന്‍ മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുമായി പതിനൊന്ന് ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പതിനഞ്ച് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഫിറോസ്പുരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുനിന്ന് വന്‍ ആയുധശേഖരം ബിഎസ്എഫ് സംഘം പിടിച്ചെടുത്തു. ഇരുപതിലധികം പിസ്റ്റളുകളും തിരകളുമാണ് പിടിച്ചെടുത്തത്. ഇവ പാകിസ്താന് നിര്‍മിതമാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
Trending
- കോളേജിലെ ടോയ്ലെറ്റില് വിദ്യാര്‍ത്ഥിനി പ്രസവിച്ചു
- ‘ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം’; മന്ത്രി എം.ബി. രാജേഷ്
- കെഎസ്ആർടിസി പണിമുടക്കിനെതിരെ കർശന നടപടി; ഗണേഷ് കുമാർ
- സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്
- കേന്ദ്ര ബഡ്ജറ്റ് ; വികട ന്യായങ്ങള്‍ പറയുന്നവരോട് പരിതപിക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനിൽ
- കേരളത്തോടുള്ള അവഗണന : സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്ന് ജോർജ് കുര്യൻ
- അപൂർവ നേട്ടത്തിന് പിന്നാലെ പരിക്ക്; കീപ്പർ സ്ഥാനം നഷ്ടപ്പെട്ട് സഞ്ജു സാംസൺ