ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജൂനിയര്‍ കമ്മീഷന് ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്‍ക്കാലികമായി അടച്ചിരുന്നു. ഓപ്പറേഷന് ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
Trending
- കേരളത്തോടുള്ള അവഗണന : സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്ന് ജോർജ് കുര്യൻ
- അപൂർവ നേട്ടത്തിന് പിന്നാലെ പരിക്ക്; കീപ്പർ സ്ഥാനം നഷ്ടപ്പെട്ട് സഞ്ജു സാംസൺ
- ‘ഉപ്പുമാവിന് പകരം ബിരിയാണി വേണം’; അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
- 50 നമോഭാരത് ട്രെയിനുകള്‍; 200 പുതിയ വന്ദേഭാരത് അനുവദിക്കും; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി
- കാണികൾക്ക് നവ്യാനുഭൂതി പകർന്ന് തൃശ്ശൂർക്കാരുടെ സമന്വയം 2025
- വേള്‍ഡ് മലയാളി ഫെഡറേഷന്- കിംസ് സംയുക്ത വാക്കത്തോണ്‍ നടത്തി
- കെ.എസ്.സി.എ. ലേഡീസ് വിംഗ് ക്വിസ് മത്സരം സംഘടിപ്പിച്ചു
- ‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്