മനാമ: കോവിഡ് നിയമങ്ങൾ ലംഘിച്ചതിെൻറ പേരിൽ നോർത്തേൺ ഗവർണറേറ്റിലെ രണ്ട് റസ്റ്റാറന്റുകൾ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. യെല്ലോ ലെവലിൻറെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയമങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം, വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയം, ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി (ബിടിഇഎ) എന്നിവയുടെ സഹകരണത്തോടെയും ഏകോപനത്തോടെയും നോർത്തേൺ ഗവർണറേറ്റിലെ 316 റസ്റ്റോറന്റുകളിലും കഫേകളിലും ഇന്നലെ നടത്തിയ സന്ദർശനത്തിൽ 25 എണ്ണം നിയമലംഘനം നടത്തിയതായി കണ്ടെത്തി.
പരിശോധനയിൽ ഏഴ് സലൂണുകൾ ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനുമാണ് പരിശോധനാ കാമ്പെയ്നുകൾ ലക്ഷ്യമിടുന്നത്. മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ലംഘനങ്ങളോ ക്രമക്കേടുകളോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.