കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത്, വളയൻചിറങ്ങര പി വി പ്രിസ്റ്റേഴ്സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയിൽ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകട കാരണം.
