
മനാമ: ഹമദ് ടൗണിലും റിഫയിലും രണ്ട് മസ്ജിദുകൾ നവീകരിച്ചു. ഹമദ് ടൗണിലെ ബസാത്ത് അൽ ബറാക്ക് മസ്ജിദിന്റെയും റിഫയിലെ ശൈഖ് സൽമാൻ മസ്ജിദിന്റെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് അൽ ഹജേരി അറിയിച്ചു. രാജ്യവ്യാപകമായി സുന്നി, ജാഫരി എൻഡോവ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന 30 പള്ളികൾ നവീകരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു.

