രാജ്യത്തെ രണ്ട് ഇന്ത്യൻ ബീച്ചുകൾക്ക് കൂടി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ചുകൾ എന്നിവ അംഗീകാരം നേടി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അഭിമാന നിമിഷമെന്നാണ് ഭൂപേന്ദര്‍ യാദവാണ് സോഷ്യൽ മീഡിയയിൽ ഈ അംഗീകാരത്തെ വിശേഷിപ്പിച്ചത്.
‘ലക്ഷദ്വീപിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ തീരപ്രദേശങ്ങൾ മനോഹരമാണ്. തീരപ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ പൊതുജനങ്ങൾക്കിടയിൽ പൊതുബോധമുണ്ട്”- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
രണ്ട് ബീച്ചുകൾ കൂടി അംഗീകരിച്ചതോടെ രാജ്യത്തെ ബ്ലൂ ഫ്ലാഗ് ബീച്ചുകളുടെ എണ്ണം 12 ആയി. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ഏറ്റവും വൈവിധ്യമാർന്ന ബീച്ചുകൾക്ക് നൽകുന്ന ഒരു അന്താരാഷ്ട്ര അംഗീകാരമാണ്