തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെയും തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാല്‍ സ്വദേശി സ്റ്റാന്‍ലി ജോണിനുമാണ് കൊവിഡ് സ്ഥിരീകരിച്ചു.
ഇരുവരുടെയും മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദാസന് വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. അതേസമയം ഇയാളുടെ വിശദമായ പരിശോധനാഫലം കാക്കുകയാണ്. ഇതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്നലെ സംസ്കരിച്ചു.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്