ഇടുക്കി: കൊക്കയാറിൽ തിരച്ചിൽ പുരോഗമിക്കുന്നു. കൊക്കയാർ ചേരിപ്പുറത്ത് സിയാദിൻ്റ ഭാര്യ ഫൗസിയ (28), മകൻ അമീൻ (7) എന്നിവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മകൾ അംനയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഇതു വരെ അഞ്ച് പേരെയാണ് കണ്ടെടുത്തത്.
മഴയെ വകവയ്ക്കാതെ നടക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങൾ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എം എൽ എ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ ഡെവലപ്പ്മെൻ്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ, എ ഡി എം ഷൈജു പി. ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരോഗമിക്കുകയാണ്.
