മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് മധുകരൈ സ്വദേശി ശബരി എന്ന മുത്തുകുമാര്‍ (34), ക്ലീനര്‍ പാലക്കാട് മലമ്പുഴ സ്വദേശി അയ്യപ്പന് (40) എന്നിവരാണ് മരിച്ചത്. ഇരുവരും 30 അടി താഴ്ചയിലേക്ക് വീണ ലോറിക്കടിയില്‍ നാലരമണിക്കൂറോളം കുടുങ്ങിക്കിടക്കുകയായിരുന്നു. തിരൂരില്‍നിന്നും പൊള്ളാച്ചിയിലേക്ക് ഇരുമ്പ് കമ്പി കയറ്റിപ്പോയ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. നാട്ടുകാരും പോലിസും നടത്തിയ വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശം സ്ഥിരം അപകടമേഖലയാണ്. ഈ അടുത്താണ് പഞ്ചസാര ലോഡുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടത്.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി