കോഴിക്കോട്: വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം. മാടാക്കര സ്വദേശി അച്യുതൻ വലിയപുരയിൽ, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് തോണി മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.