തലശ്ശേരി : ലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥി അടക്കം രണ്ട് പേര് മരിച്ചു. തലശ്ശേരി തലായി സ്വദേശി മത്സ്യത്തൊഴിലാളി ശിവന്ദനത്തിലെ പുതിയ പുരയിൽ നിധീഷ് (18), കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ ചെറിയ പുരയിൽ ലാലുവിന്റെ മകൻ യദുലാൽ (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ന്യൂമാഹി പോലിസ് സ്റ്റേഷൻ പരിധിയിലെ മാക്കൂട്ടം – പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട യദുലാലിനെ സാരമായ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ നിധീഷ് തൽക്ഷണം മരണപ്പെട്ടിരുന്നു. പ്ലസ് വൻ വിദ്യാർത്ഥിയാണ് യദു. ആദരസൂചകമായി ജി.വി.എച്ച്.എസ്.എസ്.സ്കൂളിന് ഇന്ന് അവധി നൽകിയിട്ടുണ്ട്.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
