
കൊച്ചി: എറണാകുളം മുനമ്പത്ത് മത്സ്യബന്ധനബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് കടലില്‍ വീണ എട്ടുപേരെ രക്ഷപ്പെടുത്തി. തോപ്പുംപടി ഹാര്‍ബറില്‍നിന്ന് ശനിയാഴ്ച മത്സ്യബന്ധനത്തിനു പോയ സില്‍വര്‍ സ്റ്റാര്‍ എന്ന ബോട്ടും നൂറിന്‍മോള്‍ എന്ന ബോട്ടുമാണ് കടലില്‍വെച്ച് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെ നാലരയോടെയാണ് ഇവരെ കരയിലെത്തിച്ചത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ജോസിന്റെ മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


