കണ്ണൂർ : 30 കോടി വിലമതിക്കുന്ന തിമിംഗല ചർദ്ദിയുമായി കണ്ണൂരിൽ രണ്ടുപേര് പിടിയിൽ, തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാതമംഗലം-കോയിപ്ര റോഡിൽ ആംബർഗ്രീസ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കോയിപ്ര എന്ന സ്ഥലത്ത് വെച്ച് കോയിപ്ര സ്വദേശിയായ ഇസ്മായിലും ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ റഷീദ് , KL 13 Y 333 നമ്പർ മഹീന്ദ്ര എക്സ് യു വി യും 9 കിലോഗ്രാം ആംബർഗ്രീസുമായാണ് (തിമിംഗല ചർദ്ദി)പിടിയിലായത് ഇത് നിലമ്പൂർ സ്വദേശികൾക്ക്വി ൽപ്പന നടത്താൻ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് വനം വകുപ്പിൻറെ പിടിയിലായത്
ഇത് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപയ്ക്ക് വിൽപ്പന നടത്താൻ ആയിരുന്നു പ്രതികൾ ശ്രമിച്ചത് തിമിംഗല ചർദ്ദി എന്ന നിലയിലാണ് നാട്ടിൽ അറിയപ്പെടുന്നത് തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നം ആയാണ് അറിയപ്പെടുന്നത് .
ഔഷധ നിർമാണത്തിനും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ആയിരത്തിലേറെ വർഷത്തിലധികമായി ആംബർഗ്രീസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സുഗന്ധം കൂടുതൽ നേരം നിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ എന്ന നിലയിലാണ് സുഗന്ധ ദ്രവ്യ വിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലമതിക്കുന്നത്.
എണ്ണ തിമിംഗലങ്ളിൽ ആണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ടതാണ് എണ്ണ തിമിംഗലം എണ്ണ തിമിംഗലങ്ങതിൻറെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ് എന്നാൽ ആംബർഗ്രീസ് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊലപ്പെടുത്തേണ്ട കാര്യമില്ല എന്നാൽ ഇതിൻറെ മോഹവില കേട്ട് വിദേശരാജ്യങ്ങളിൽ വേട്ടയാടപ്പെടുന്നുണ്ടെന്ന വിവരം ഉണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങൾ നിന്ന് ഇത് ഒരിക്കലും ലഭിക്കാറില്ല.
പ്രതികളെയും വാഹനവും പിടികൂടുന്നതിന് ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി. പ്രകാശൻ തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി. രതീശൻ ഫ്ലയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മധു . കെ പ്രദീപൻ .സി, ലിയാണ്ടർ എഡ്വേർഡ് , സുബിൻ പി പി,ഷഹല കെ, ഫ്ളയിംഗ് സ്ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായത്.