മലപ്പുറം :പോത്തുകല്ലില്‍ രാത്രി വാഹന പരിശോധനയ്ക്കിടെ നാടന്‍ തോക്കുമായി രണ്ട് പേര് പൊലീസ് പിടിയിലായി. ഉപ്പട, ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍(33), പറയനങ്ങാടി, കോടാലിപൊയില്‍ സ്വദേശി സുലൈമാന്‍ (60) എന്നിവരെയാണ് സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെളുമ്പിയംപാറ മില്ലുംപടിയില്‍ നിന്നും പിടികൂടിയത്. നാടന്‍ തോക്ക്, മൂന്ന് റൗണ്ട് തിര എന്നിവയാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുലൈമാനെ പൊലീസ് കാവലില്‍ വണ്ടൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Trending
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു